Advertisment

ചികിത്സയ്ക്ക് പണമില്ലാതെ വന്നാൽ പലിശരഹിത വായ്പ നൽകി സഹായിക്കാൻ ഒരു സ്റ്റാർട്ടപ് കമ്പനി

New Update

publive-image

Advertisment

ചികിത്സയ്ക്ക് പണമില്ലാതെവന്നാൽ പലിശരഹിത വായ്പ്പനൽകി സാഹായിക്കാൻ ഒരു സ്റ്റാർട്ടപ് കമ്പനി. ചികിത്സയ്ക്ക് വേണ്ടി പലിശയില്ലാതെ ലോൺ നൽകുന്ന ഒരു സ്റ്റാർട്ടപ് കമ്പനിയാണ് LetsMD. പ്രോസസിങ് ഫീ 0.5% മുതൽ 2% വരെ നൽകേണ്ടിവരും. തുക കൂടുന്നതനുസരിച്ചു പ്രോസസ്സ് ഫീ കുറയുന്നതാണ്.

ആശുപത്രികളിൽ നിന്ന് ഇവർക്ക് നിശ്ചിത കമ്മീഷൻ ലഭിക്കുന്നുണ്ട്. കേവലം 24 മണിക്കൂറിനകം ആവശ്യക്കാർക്ക് ലോൺ ലഭ്യമാക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. 20000 രൂപ മുതൽ 20 ലക്ഷം രൂപവരെ ചികിത്സാ ലോൺ ലഭിക്കുന്നതാണ്. ഈ ലോൺ ലഭിക്കാനുള്ള നിബന്ധനകൾ ഇവയാണ് :- ലോണിനായി ബാങ്കുമായി നടത്തുന്ന അതേ ഇടപാടുകൾ പൂർത്തീകരിച്ചേ മതിയാകുകയുള്ളു.

ലോൺ ആവശ്യമുള്ള വ്യക്തിയുടെ പേയിങ് കപ്പാസിറ്റിയും വരുമാനവും തെളിയിക്കേണ്ടതുണ്ട്. മാസാവരുമാനം 15000 ത്തിനു മുകളിലുള്ളവർക്ക് മാത്രമേ ലോൺ ലഭിക്കാൻ അർഹതയുള്ളൂ. ആധാർ കാർഡും പാൻ കാർഡും അത്യാവശ്യമാണ്. സാലറി സ്ലിപ്പ് അല്ലെങ്കിൽ വരുമാന വിവരങ്ങൾ , ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ നൽകേണ്ടതുണ്ട്.

കസ്റ്റമറുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചശേഷമാകും ലോൺ അനുവദിക്കുക. കമ്പനി, കസ്റ്റമറിൽ നിന്ന് പലിശയോ മറ്റേതെങ്കിലും ഹിഡൻ ചാർജുകളോ ഈടാക്കുന്നതല്ല. നിബന്ധനകളനുസരിച്ചുള്ള ഡോക്കുമെന്റ്റുകൾ സ്വീകരിക്കാൻ കമ്പനിയുടെ ഏജന്റ്‌ നേരിട്ടുവരുന്നതാണ്.

ചികിത്സാലോൺ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.letsMD.com സന്ദർശിക്കുക.

kanappurangal
Advertisment