Advertisment

സോന്‍ഭദ്ര വെടിവെപ്പ് ; പ്രിയങ്കക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും ഇന്ന് ഉത്തര്‍പ്രദേശിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനാണ് തൃണമൂല്‍ എം.പിമാര്‍ സോന്‍ഭദ്രയിലേക്ക് പോകുന്നത്.

Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പശ്ചിമ ബംഗാളില്‍ നടന്ന ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് തൃണമൂല്‍ എം.പിമാരുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം.

publive-image

ഡെറെക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള തൃണമൂലിന്റെ നാല് എം.പിമാരാണ് സോന്‍ഭദ്ര സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഇന്നലെ പ്രിയങ്കാ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച സ്ഥിതിക്ക് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിനും ഇതേ തിരിച്ചടി നേരിടേണ്ടി വന്നേക്കാം.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു.

താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.

Advertisment