Advertisment

തിരുവനന്തപുരത്ത് ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ചുവരുകള്‍ തകര്‍ന്നു ; ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറി ; ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെ ഗ്രഹോപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു

New Update

ആര്യനാട് : മിന്നലിൽ ഉറിയാകോട് നെടിയവിള പി.വി.ഹൗസിൽ പരമേശ്വരൻപിള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. കോൺക്രീറ്റ് ചെയ്ത വീടിന്റെ മുകൾ ഭാഗത്തെ ചുവരുകൾ തകർന്നു . ജനൽ ചില്ലുകൾ പൊട്ടിച്ചിതറി. ടെലിവിഷൻ, ഫ്രിജ് എന്നിവ ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു.

Advertisment

publive-image

മേൽക്കൂര വിണ്ടു കീറി പാളികളായി ഇളകി വീണു. ഇതോടെ മഴ വെള്ളം വീടിനകത്തു ചോർന്നൊലിച്ചു. ഇന്നലെ വൈകിട്ട് 4.20ന് ആണ് സംഭവം.

ഈ സമയം പരമേശ്വരന്റെ ഭാര്യ വിശാലാക്ഷി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഇറങ്ങിയതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വീടിന് സമീപത്തെ തെങ്ങ് മിന്നലേറ്റ് വിണ്ടു കീറി.

Advertisment