Advertisment

ഡ​ല്‍‌​ഹി ക​ലാ​പത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല: ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​രകാ​ര്യ​മെ​ന്ന് ട്രം​പ്

New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ലാ​പ​ങ്ങ​ളേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍‌ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ജ​ന​ങ്ങ​ളു​ടെ മ​ത​സ്വാ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ച്ചു.

publive-image

ജ​ന​ങ്ങ​ള്‍​ക്ക് മ​ത​സ്വാ​ത​ന്ത്ര്യം ന​ല്‍​ക്കാ​ന്‍ ഏ​റെ പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്നോ​ട് പ​റ​ഞ്ഞ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് താ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ത്ത​രം വി​ഷ​യ​ങ്ങ​ളേ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​തെ​ല്ലാം ഇ​ന്ത്യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment