Advertisment

തുളു സിനിമ നടനും ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു

New Update

publive-image

ബെംഗളൂരു: തുളു സിനിമ നടനും ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു. ബുധനാഴ്ച ബണ്ട്വാൾ ബി.സി. റോഡിലെ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ക്രിമിനൽ പശ്ചാത്തലമുള്ള സുരേന്ദ്ര ബണ്ട്വാൾ നേരത്തെ വിവിധ കേസുകളിലും ഉൾപ്പെട്ടിരുന്നു. ബി.സി. റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുരേന്ദ്രയെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിവീഴ്ത്തിയെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment