കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 16, 2019

കുവൈറ്റ് : കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . ബാദര്‍ അല്‍ സമയുമായി സഹകരിച്ച് തുളുകൂട്ട സംഘടനയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത് . ഏകദേശം 250 ഓളം പേര്‍ അവസരം പ്രയോജനപ്പെടുത്തി. സൗജന്യ കണ്‍സള്‍ട്ടേഷനും ,സൗജന്യ ഷുഗര്‍ പരിശോധനയും , കോളസ്‌ട്രോള്‍ പരിശോധനയും , ലിവര്‍ സ്‌ക്രീനിംഗ് ടെസ്റ്റും , കിഡ്‌നി സ്‌ക്രീനിംഗ് ടെസ്റ്റും , ലാബ് പരിശോധനകളും സംഘടിപ്പിച്ചു.

ഇത്തരത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കുവൈറ്റിലെ ജനങ്ങള്‍ക്ക് ജീവന് ഭീഷണിയാകുന്ന രേഗങ്ങള്‍ മുന്‍കൂട്ടി യഥാസമയം കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന ഡോ സൗമ്യ ഷെട്ടി പറഞ്ഞു.

തുളുകൂട്ട പ്രസിഡന്റ് രമേഷ് ഭണ്ഡാരി , ബാദര്‍ അല്‍ സമ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നിതിന്‍ മേനോന്‍ എന്നിവര് ചടങ്ങില്‍ സംസാരിച്ചു.

×