Advertisment

സ്റ്റേജില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ വലിയ ആത്മബന്ധം നിലനിന്നിരുന്നു; സിനിമയില്‍ ലഭിക്കുന്ന ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന നടിയാണ് സുബി; അനുശോചിച്ച് മോഹന്‍ലാലും ജയറാമും

New Update

തിരുവനന്തപുരം: നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിന്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. അഭിനയത്തിലും അവതരണത്തിലും ഇനിയും ഏറെ മുന്‍പോട്ട് പോകേണ്ടിയിരുന്ന കലാകാരിയാണ് സുബിയെന്നും, അപ്രതീക്ഷിത വേര്‍പാട് വലിയ വേദനയായെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവര്‍ന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

സുബി സുരേഷിന്റെ വിയോഗം വലിയ ഞെട്ടല്‍ ഉളവാക്കിയതായി നടന്‍ ജയറാം പ്രതികരിച്ചു. സിനിമയില്‍ ലഭിക്കുന്ന ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന നടിയാണ് സുബി. സ്റ്റേജില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ് ഞങ്ങള്‍.

അതുകൊണ്ടുതന്നെ വലിയ ആത്മബന്ധം നിലനിന്നിരുന്നു. മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല. കലാരംഗത്ത് സുബിയുടെ വിയോഗം തീരാ നഷ്ടമാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും മറക്കാത്ത ഓര്‍മ്മയാണ് സുബിയെന്ന് ദിലീപും ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment