Advertisment

സ്ഥിരം മദ്യപാനികളായ യുവാക്കള്‍ക്ക് മദ്യം കിട്ടാതായതോടെ അസ്വസ്ഥത തുടങ്ങി; ലഹരി കിട്ടുമെന്ന് കരുതി പെയിന്റില്‍ ഉപയോഗിക്കുന്ന രാസവസ്തു എടുത്ത് കുടിച്ചു; ഇരുവരും ഛര്‍ദ്ദിച്ച് മരിച്ചു, സംഭവം ചെന്നൈയില്‍

New Update

ചെന്നൈ: മദ്യം കിട്ടാതായതോടെ പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്തു കുടിച്ച് തമിഴ്നാട്ടില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ സ്‌പെയര്‍ പാര്‍ട്ട്സ് കമ്പനിയിലെ ജീവനക്കാരായ കോയമ്പത്തൂര്‍ സ്വദേശികള്‍ സുരേഷ്, ഭൂപതി എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്പെയര്‍ പാര്‍ട്സ് കമ്പനിയിലെ ജീവനക്കാരാണ്.

Advertisment

publive-image

സ്ഥിരം മദ്യപാനികളായ ഇരുവരും ദിവസങ്ങളായി അസ്വസ്ഥരായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കമ്പനിയില്‍ സൂക്ഷിച്ചിരുന്ന സോള്‍വന്‍റ് ഓയില്‍ എടുത്ത് കുടിക്കുകയായിരുന്നു. പെയിന്‍റില്‍ ഉപയോഗിക്കുന്ന സോള്‍വന്‍റ് ഓയില്‍ ലഹരി നല്‍കുമെന്ന് കരുതിയാണ് കുടിച്ചത്. എന്നാല്‍ പിന്നാലെ ഛര്‍ദി തുടങ്ങി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ട് പേരും മരിച്ചു.

ചെങ്കല്‍പ്പേട്ടില്‍ വാര്‍നിഷ് കുടിച്ച രണ്ട് പെയിന്‍റിങ്ങ് തൊഴിലാളികളും പുതുക്കോട്ടയില്‍ ഷേവിങ് ലോഷന്‍ കുടിച്ച മൂന്ന് പേരും മരിച്ചത് ആഴ്ചകള്‍ക്ക് മാത്രം മുമ്പാണ് .

 

covid 19 corona virus liquor
Advertisment