Advertisment

സൗജന്യ സാരി വിതരണത്തിനിടെ അപകടം: ഇടപെട്ട് സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം വീതം നല്‍കും

author-image
Charlie
New Update

publive-image

Advertisment

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സൗജന്യ സാരി വിതരണത്തിനിടെ നാല് വയോധികര്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചുക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു.

മരിച്ച നാല് വയോധികരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് തിരുപ്പാട്ടൂര്‍ എസ്പി പറഞ്ഞു. സംഭവത്തില്‍ സാരി വിതരണം നടത്തിയ വ്യവസായിയായ അയ്യപ്പനെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടി പച്ചക്കറി മാര്‍ക്കറ്റിന് സമീപം പ്രാദേശിക ക്ഷേത്രത്തിലെ വാര്‍ഷിക തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വള്ളിയമ്മാള്‍ (60), രാജാതി (62), നാഗമ്മാള്‍ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്. ആളുകള്‍ തിങ്ങിനിറഞ്ഞ സാഹചര്യത്തില്‍ ശ്വാസം മുട്ടിയാണ് വയോധികര്‍ മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Advertisment