Advertisment

ശാരീരിക പീഡനം, അസഭ്യം പറയല്‍, ഭീഷണി ; ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; മൂവരും കുടുങ്ങി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : ശാരീരിക പീഡനം, അസഭ്യം പറയല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു പുരുഷനും അയാളുടെ രണ്ട് ഭാര്യമാരും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നു.

Advertisment

publive-image

ഇറാനികളായ രണ്ട് ഭാര്യമാര്‍ക്കെതിരെ പരസ്പരം ആക്രമിച്ചതിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 37 ഉം 25 ഉം വയസുള്ള ഇരു ഭാര്യമാര്‍ക്കെതിരെയും പരസ്പരം അസഭ്യവര്‍ഷം നടത്തിയതിനും കേസുണ്ട്. 25 കാരിയായ യുവതി മറ്റേ യുവതിയുടെ കാര്‍ വില്ലയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും പുറത്തുകൊണ്ടു പോയില്ലെങ്കില്‍ തീവച്ചു നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

കൊമോറോസ് ഐലന്‍ഡില്‍ നിന്നുള്ള 75 കാരനായ ബിസിനസുകാരനാണ് ഭര്‍ത്താവ്. 25 കാരിയായ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള ചാര്‍ജ്ജ്.

മേയ് 11 ന് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment