Advertisment

2022 ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി ഖത്തറിൽ ഒരുങ്ങുന്നത് വമ്പൻ സ്റ്റേഡിയം

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ : 2022 ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിർമ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്തുവിട്ടു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയം ഡിസൈൻ അവതരിപ്പിച്ചത്. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ളതാണു രൂപകൽപന.

Advertisment

publive-image

അറബ് രാജ്യങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈൻ. ദോഹയിൽ നിന്ന് 15 കില മീറ്റർ വടക്കു മാറിയാണു ലുസെയ്‌ൽ നഗരം. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നതു ലുസെയ്‍ൽ സ്റ്റേഡിയമാണ്.

2016 അവസാനം സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും ഡിസൈൻ ഇപ്പോഴാണു പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാൻഡിലെ മൂന്നാം നില വരെ കോൺക്രീറ്റിട്ടു കഴിഞ്ഞു.

qatar
Advertisment