Advertisment

സർക്കാരുകളുടെ മനുഷ്യത്വരഹിത നടപടികൾക്കെതിരെ യു ഡി എഫ് ധർണ നടത്തി

New Update

മണ്ണാർക്കാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന മനുഷ്യത്വ രഹിത നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം മണ്ണാർക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ചന്തപ്പടിയിൽ ധർണ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.എ.സലാം അധ്യക്ഷനായി.കൺവീനർ പി.സി.ബേബി, യു.ഡി.എഫ് ജില്ലാ കൺവീനർ കളത്തിൽ അബ്ദുള്ള,ഡി.സി.സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്റഫ്,പി.ആർ.സുരേഷ്,കേരളാ കോൺഗ്രസ് (ജേക്കബ്)ജില്ലാ പ്രസിഡണ്ട് വി.ഡി.ജോസഫ്, കേരളാ കോൺഗ്രസ്(എം) ജില്ലാ ജനറൽ സെക്രട്ടറി ജോസ് പീറ്റർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ എൻ.ഹംസ,ടി.എ.സിദ്ദീഖ്,ആർ.എസ്.പി ഏരിയാ സെക്രട്ടറി എ.അയ്യപ്പൻ,സി.എം.പി നേതാവ് എം.ഹംസ,എം.ആർ.സത്യൻ,സി. ഷഫീഖ് റഹ്മാൻ, ഹുസൈൻ കളത്തിൽ പ്രസംഗിച്ചു.

കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി സംഘടിപ്പിച്ച ധർണക്ക് എ.അസൈനാർ, കറുക്കിൽ മുഹമ്മദലി,ഹമീദ് കൊമ്പത്ത്, പി.മുത്തു, ഇ.ശശിധരൻ,എൻ.ജെ.തോമസ്,അസീസ് പച്ചീരി, പാറശ്ശേരി ഹസ്സൻ, ജയ്മോൻ,ഹരിദാസൻ,പി.കെ.സൂര്യകുമാർ,കെ.സി.അബ്ദു റഹ്മാൻ,ഷമീർ പഴേരി,നൗഷാദ് വെള്ളപ്പാടം, അരുൺകുമാർ പാലക്കുറുശ്ശി,രാജൻ ആമ്പാടത്ത്, ഷിഹാബ് കുന്നത്ത്,ജോസ് കൊല്ലിയിൽ, സി.കെ.അബ്ദുറഹ്മാൻ നേതൃത്വം നൽകി.

udf dharnna5
Advertisment