Advertisment

നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് യു ൻ എ രാജ്ഘട്ടില്‍ നിന്ന് പ്രകടനവും റാലിയും നടത്തി... എം പി ആന്‍റോ ആന്‍റണി മാർച്ച്‌ ഉൽഘാടനം ചെയ്തു

New Update

ന്യൂഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ കിടക്കയുടെ അനുപാതം അനുസരിച്ചുള്ള നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് 2016 ജനുവരി 29 ന് സുപ്രീം കോടതി ശുപാർശകൾ നൽകിയിട്ടുണ്ട്, 200 ബെഡ് ഹോസ്പിറ്റൽ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രി നഴ്‌സുമാരുടെ ശമ്പളത്തിന് തുല്യമായി ശമ്പളം നൽകണം, 100 കിടക്കകൾ ഉള്ള ആശുപത്രിക്ക് സർക്കാർ നഴ്‌സുമാരുടെ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ 10 ശതമാനത്തിൽ കുറയാത്ത ശമ്പളം കൊടുക്കണം , 50 കിടക്കകളുള്ള ആശുപത്രികൾ സർക്കാർ നഴ്‌സുമാരുടെ ശമ്പളത്തേക്കാൾ 20 ശതമാനത്തിൽ കുറവായിരിക്കരുത്, 50 ബെഡ്ഡുള്ള സ്വകാര്യ ആശുപത്രി ഒരു നഴ്‌സിന് കുറഞ്ഞത് 20000 രൂപ ശമ്പളം നൽകണം നൽകണം.സ്വകാര്യ ആശുപത്രികളിൽ സുപ്രീംകോടതി ശുപാർശകൾ നടപ്പാക്കാൻ 2019 ജൂലൈ 24 ന് ഉത്തരവ് ഡെൽഹിയിലെ ഹൈക്കോടതി നൽകി.

Advertisment

publive-image

നിർഭാഗ്യവശാൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ഡെൽഹി സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാർ മുൻകൈയെടുക്കാത്തതിനാൽ നവംബർ 1 മുതൽ യു ൻ എ ജന്തർ മന്തറിൽ സത്യാഗ്രഹം ആരംഭിച്ചു.

publive-image

ഡെൽഹി നഴ്‌സുമാർ മഹാത്മാഗാന്ധി സ്മൃതിയിൽ (രാജ്ഘട്ട്) നിന്ന് പ്രകടനവും റാലിയും നടത്തി. ഹൈ കോടതി വിധി പ്രകാരം നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കിൽ ഡൽഹി സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതഅനിശ്ചിത കാല സമരത്തിലേക്ക് പോകാൻ നിര്ബന്ധിതരാകുമെന്നു ജാഥാ ക്യാപ്റ്റൻ  ജോൾഡിൻ ഫ്രാൻസിസ് പ്രസ്താവിച്ചു .

publive-image

എം പി ആന്‍റോ ആന്‍റണി മാർച്ച്‌ ഉൽഘാടനം ചെയ്ത് ജാഥ ക്യാപ്റ്റൻ യു ൻ എ സംസ്ഥാന സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ്ന് പാതക കൈമാറി , ഡൽഹി ബി ജെ പി അധ്യക്ഷൻ മനോജ് തിവാരി എം പി ,  ജോസ് കെ മാണി എം പി ,

publive-image

തോമസ് ചാഴികാടൻ എം പി , മുൻ കേന്ദ്ര മന്ത്രി പി സി തോമസ് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി  ആനി രാജ വിവരാവകാശ സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആയ ആനി കുമാർ (വൈസ് പ്രസിഡന്റ്‌ നോർത്ത് റീജിയൺ )

publive-image

പ്രീത്പാൽ കൗർ ബംറ (ട്രരെഷരാർ )അജിനാസ് എ എം (അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ) തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ നേഴ്സ്മാരേ അഭിസംബോധന ചെയ്തു യു ൻ എ ഡൽഹി ൻ സി ർ പ്രസിഡന്‍റ് റിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു

una march
Advertisment