Advertisment

തച്ചാമ്പാറയില്‍ ഉണർവ്വ് അയൽകൂട്ടത്തിന്റെ മുത്തശ്ശികൂട്ടം

New Update

publive-image

Advertisment

പാലക്കാട് : തച്ചമ്പാറ തച്ചമ്പാറപഞ്ചായത്തിലെ ഏക മുത്തശ്ശിക്കൂട്ടം പതിമൂന്നാംവാർഡിലെ ഉണർവ്വ് അയൽകൂട്ടം ഒന്നാം വാർഷികം ആഘോഷിച്ചു. ആക്കഞ്ചോലയിൽ സംഘടിപ്പിച്ച വാർഷികാഘോഷം പഞ്ചായത്ത് അംഗം ജോർജ്ജ് തച്ചമ്പാറ ഉദ്ഘാടനം ചെയ്തു.

അയൽകൂട്ടം പ്രസിഡണ്ട് രാധമ്മ അദ്ധ്യക്ഷത വഹിച്ചു. എ ഡി എസ് ചെയർപേഴ്സൺ ജെസ്സി ടോമി എ ഡി എസ് സെക്രട്ടറി പി. സരസ്വതി ലക്ഷ്മി വടുകത്തറ കുഞ്ചക്കി ഏ.കെ.കുഞ്ഞൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

publive-image

ഉത്സവങ്ങൾപൂക്കളുടെയും കായ്കളുടെയും പഴങ്ങളുടെയും നിറവോടുകൂടിയാണ്. തൊടിയിലും വേലിപ്പടര്‍പ്പുകളിലും വയലിലും പൂക്കള്‍ ഒരുങ്ങിനില്‍ക്കും. ധാന്യങ്ങളും കായ്കറികളും സമൃദ്ധമായി ഉണ്ടാവും.

ഇതോടൊപ്പം ഗതകാല കഥകൾ പറഞ്ഞു മുത്തശ്ശിമാരും.ഈ കൂട്ടായ്മ ഇതുകൊണ്ട് കൂടിയാണ് പ്രസക്തമാകുന്നത്.

ഓർമ്മകൾ അനുഭവങ്ങൾ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ അംഗങ്ങൾ അവതരിപ്പിച്ചു.

palakkad news
Advertisment