Advertisment

ഇസ്‌ലാമിനെതിരായ അസഹിഷ്ണുതയും വിദ്വേഷ പ്രചാരണവും വർദ്ധിച്ചു വരുന്നതിൽ സൗദി അറേബ്യ ആശങ്ക രേഖപ്പെടുത്തി; "വെറുപ്പിന്റെ ഐഡിയോളജി സമൂഹങ്ങളുടെ സുസ്ഥിരതയ്ക്ക് വലിയ ഭീഷണി"

New Update

ജിദ്ദ: ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന "ഇസ്‌ലാമോഫോബിയ" സംഭവ വികാസങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സുസ്ഥിരമായി കഴിയുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങളിൽ അസ്ഥിരതയും അസ്വസ്ഥതകളും ഉണ്ടാക്കാനേ ഇസ്‌ലാമിനെതിരെയുള്ള അസഹിഷ്ണുതയും വിദ്വേഷ പ്രചാരങ്ങളും സഹായിക്കൂ എന്ന് സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽവാസിൽ മുന്നറിയിപ്പ് നൽകി. ജനീവയിൽ വ്യാഴാഴ്ച ചേർന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ യോഗത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു സൗദി പ്രതിനിധി.

Advertisment

publive-image

തങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ സമൂഹങ്ങൾ വലിയ തോതിലുള്ള അതിക്രമങ്ങൾക്കാണ് ഇരയായി കൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ ഭാഷണങ്ങൾ അതാത് രാഷ്ട്രീയ ഘടനകളിൽ ഈ വിഭാഗങ്ങളുടെ പാർശ്വവത്കര ണത്തിനും നീതിനിഷേധത്തിനും വഴി വെച്ചുകൊണ്ടിരിക്കുകയുമാണ്.

വെറുപ്പും തീവ്രവാദവും എളുപ്പത്തിൽ പടർത്തുന്നതിൽ സോഷ്യൽ മീഡിയാ വേദികൾക്കുള്ള പങ്കിനെയും സൗദി പ്രതിനിധി പരാമർശിച്ചു. മുസ്ലിംകളെ കുറിച്ച് പടച്ചു വിടുന്ന സംഹാരാത്മ കവും കളങ്കിതവുമായ ചിത്രം ഭൂഖണ്ഡങ്ങൾ കടന്ന് അനവരതം പ്രചരിക്കപ്പെട്ടു കൊണ്ടിരി ക്കുകയാണ്.

വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും ഒരു മതമോ നിയമ വ്യവസ്ഥിതിയോ അംഗീകരിക്കാത്ത ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്നതുമായ എല്ലാ ഐഡിയോളജിയോടും യുദ്ധം ചെയ്യണമെന്നും സൗദി അറേബ്യ ഐക്യരാഷ്ട്ര സഭയുടെ വേദിയിൽ ആഹ്വാനം ചെയ്തു. വിവിധ സാംസ്കാരികതകൾ പിന്തുടരുന്നവർ തമ്മിൽ പാരസ്പര്യ ത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ മുറുക്കെ പിടിക്കാൻ സൗദി പ്രതിനിധി ആഹ്വാനം ചെയ്തു. ബഹുസ്വര സമൂഹങ്ങൾ ആശയ വിനിമയങ്ങളുടെയും പരസ്പരം മനസ്സിലാക്കലി ന്റെയും വഴിയാണ് മുറുകെ പിടിക്കേണ്ടത്.

വ്യത്യസ്ത മത - സംസ്കാരങ്ങൾ തമ്മിലുള്ള ആരോഗ്യപൂർണമായ സംവാദം സംഘടിപ്പിക്കു ന്നതുൾപ്പെടെയുള്ള പലതരം വഴികളിലൂടെ സഹിഷ്ണുതയും മിതവാദവും ശക്തിപ്പെടുത്തുകയും തീവ്രവാദം ഉന്മൂലനം ചെയ്യുകയും ചെയ്യുകയെന്ന ഉദ്യേശത്തോടെ സൗദി അറേബ്യ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയിത്ത് ആന്റ് ഇന്റർ കൾച്ചറൽ ഡയലോഗ് സ്ഥാപിച്ച കാര്യം ആഗോള വേദിയിലെ സൗദി അറേബ്യയയുടെ സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടി.

Advertisment