Advertisment

മുമ്പൊരിക്കലുമില്ലാത്ത സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി ; രണ്ടു വാക്സീനുകൾ രംഗത്തിറക്കിയ രാജ്യം ലോകത്തിന് ആശ്വാസം പകര്‍ന്നു, രണ്ട് വാക്‌സിനുകള്‍ കൂടി ഇന്ത്യ പുറത്തിറക്കും

New Update
ഡല്‍ഹി: നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ബജറ്റ് പ്രസംഗം, “പ്രഭാതം ഇരുട്ടാകുമ്പോൾ വെളിച്ചം അനുഭവിക്കുന്ന പക്ഷിയാണ് വിശ്വാസം.”
Advertisment
publive-image
മുമ്പൊരിക്കലുമില്ലാത്ത സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയും മറ്റ് പല പദ്ധതികളും അഞ്ച് മിനി ബജറ്റുകൾ പോലെയായിരുന്നു. 27.1 ലക്ഷം കോടി രൂപ - ദുരിതാശ്വാസ നടപടികൾക്കായി സർക്കാരും റിസർവ് ബാങ്കും ചെലവഴിച്ച ആകെ തുക.

രണ്ടു വാക്സീനുകൾ രംഗത്തിറക്കിയ രാജ്യം പൗരന്മാർക്കൊപ്പം ലോകത്തിനു ഈ വാക്സീനുകളിലൂടെ  ആശ്വാസം പകർന്നെന്ന് ധനമന്ത്രി. രണ്ടു വാക്സീനുകൾ കൂടി ഇന്ത്യ രംഗത്തിറക്കുമെന്നും ധനമന്ത്രി. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും പിന്തുണ നൽകുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തിയതായി ധനമന്ത്രി.

മൊത്തം കോവിഡ് പിന്തുണാ നടപടികൾ ജിഡിപിയുടെ 13% വരും. രണ്ടോ അതിലധികമോ കോവിഡ് വാക്സിനുകൾ ഉടൻ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബജറ്റ് ഡിജിറ്റൽ ബജറ്റ് ആണ്.

 

union budjet 2021
Advertisment