Advertisment

ചരിത്രത്തിലാധ്യമായി ഇത്തവണത്തേത് പേപ്പർലെസ് ബജറ്റ്; രാജ്യം കാത്തിരിക്കുന്ന ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി

New Update

ഡല്‍ഹി: ചരിത്രത്തിലാധ്യമായി ഇത്തവണത്തേത് പേപ്പർലെസ് ബജറ്റായിരിക്കും. നേരത്തെ തന്നെ ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇനി മുതൽ ബജറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്യില്ല. ബജറ്റിന്റെ സുരക്ഷക്കും,രഹസ്യാത്മകതക്കും ഉതകുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ.

Advertisment

publive-image

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം എൻ.ഡി.എ ​ഗവൺമെന്റിൽ നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്.

ഇതിന് മുന്നോടിയെന്നോണം വെള്ളിയാഴ്ച ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ധനമന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നപ്പോഴേ ബജറ്റ് അവതരണം ഫെബ്രുവരിയിലെ ആദ്യ പ്രവർത്തി ദിവസം അവതരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ബജറ്റിന്റെ നടപടിക്രമങ്ങൾ ഫെബ്രുവരി ആരംഭിച്ച് മാർച്ച് അവസാനത്തോടെ അവതരിപ്പിക്കും.

union budjet 2021
Advertisment