Advertisment

ബജറ്റ് ദിവസത്തിൽ പാര്‍ലമെന്റ് സമുച്ചയത്തില്‍ ബജറ്റ് പേപ്പറുകള്‍ കയറ്റിയ ട്രക്കുകൾ എത്തുന്ന കാഴ്ച ഇത്തവണയില്ല; ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത ഇങ്ങനെ !

New Update

ഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിനു മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാർലമെന്റിലെത്തി.

Advertisment

publive-image

രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച് അവതരണാനുമതി തേടിയതിനുശേഷമാണ് ഇവർ പാർലമെന്റിലെത്തിയത്. പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്..

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അച്ചടിച്ച പേപ്പറില്‍ അല്ലാതെയുള്ള ബജറ്റ് അവതരണമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ബജറ്റ് ദിവസത്തിൽ പാര്‍ലമെന്റ് സമുച്ചയത്തില്‍ ബജറ്റ് പേപ്പറുകള്‍ കയറ്റിയ ട്രക്കുകൾ എത്തുന്ന കാഴ്ചയും ഇത്തവണയില്ല. ബജറ്റിന്റെ സോഫ്റ്റ് കോപ്പികള്‍ അവതരണത്തിന് ശേഷം സര്‍ക്കാര്‍ ലഭ്യമാക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർ‍ഷ് വർധനും പാർലമെന്റിലെത്തി .

union budjet 2021
Advertisment