Advertisment

അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നുണ്ടോ?: ഈ കോളുകള്‍ അറ്റന്റ് ചെയ്യരുതെന്ന് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: +591 ല്‍ ആരംഭിക്കുന്ന നമ്പറില്‍ നിന്നും വരുന്ന അജ്ഞാത കോളുകള്‍ എടുക്കരുതെന്ന് പോലീസ്. അങ്ങനെ കാണുന്ന നമ്പറിലേക്ക് തിരിച്ച് വിളിക്കരുതെന്നും പൊലീസ് പറയുന്നു.

Advertisment

publive-image

ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നും ളളതാണ് +591 മൂന്നക്കത്തില്‍ തുടങ്ങുന്ന ഈ നമ്പര്‍. ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും അത്തരം കോളുകളോട് പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു.

+591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം.

unknown#phone#number
Advertisment