Advertisment

ഉന്നാവില്‍ ഇരുളില്‍ കാത്തിരുന്ന പ്രതികള്‍ ആസൂത്രണം ചെയ്തതും കൊടുംക്രൂരത ; കേസില്‍ നിന്ന് ഒഴിവാകാനുള്ള വഴിയായി കണ്ടുപിടിച്ചത് തങ്ങള്‍ക്കെതിരെ ശബ്ദിച്ച പെണ്‍കുട്ടിയെ ചുട്ടുകരിക്കുക എന്ന പൈശാചിക മാര്‍ഗ്ഗം ; ഉന്നാവില്‍ പീഡനപരാതിയുടെ പേരില്‍ വീണ്ടുമൊരു പെണ്‍കുട്ടി കൂടി ആളിക്കത്തുമ്പോള്‍ പൊലീസും പ്രതിക്കൂട്ടില്‍ ! ; നാട്ടിലേക്കു മടങ്ങാനാകാതെ ആദ്യ ‘ഉന്നാവ് പെൺകുട്ടി’ 

New Update

ഡൽഹി : ഉന്നാവിൽ നിന്നു വീണ്ടുമൊരു അതിക്രമ വാർത്ത കേൾക്കുമ്പോൾ, ആദ്യത്തെ ഉന്നാവ് പെൺകുട്ടി നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടരുകയാണ്. ബിജെപി എംഎൽഎയ്ക്കെതിരെ പരാതി ഉന്നയിച്ചതിന്റെ പേരിൽ ജീവൻ തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നു തലനാരിഴയ്ക്കാണ് അവൾ രക്ഷപ്പെട്ടത്.

Advertisment

publive-image

45 ദിവസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം അവളുടെ കാര്യത്തിൽ 81 ദിവസം പിന്നിട്ടിട്ടും നടപ്പായില്ല. ആദ്യം എംഎൽഎയും പിന്നീട് കൂട്ടാളികളും കൂട്ടപീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കേസു പോലും എടുക്കാൻ അധികൃതർ മടിച്ചു. നടപടി വൈകിയതോടെ പരാതിക്കാരിക്കും കുടുംബത്തിനുമെതിരായ വേട്ടയാടലുകൾ തുടങ്ങി.

നടുറോഡിലിട്ടു പെൺകുട്ടിയുടെ പിതാവിനെ മർദിച്ചതും പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമെല്ലാം തുടർസംഭവങ്ങൾ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ബന്ധുക്കൾ 2 പേർ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരുക്കേൽക്കുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെട്ടു.

തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലായതോടെ നാട്ടിലേക്കു മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഡൽഹിയിൽ തുടരുകയാണു പരാതിക്കാരി.

ഉന്നാവിൽ പീഡനപരാതിയുടെ പേരിൽ വീണ്ടുമൊരു യുവതി കൂടി വേട്ടയാടപ്പെടുമ്പോൾ, പൊലീസും പ്രതികൂട്ടിലാകും. കേസിലെ മുഖ്യപ്രതികളായ രണ്ടുപേർക്കും ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത് ദുർബലമായ പ്രോസിക്യൂഷൻ നടപടികളാണെന്നാണ് ആരോപണം. ഇരുളിൽ കാത്തിരുന്ന പ്രതികൾ ആസൂത്രണം ചെയ്തത് കേസിൽ നിന്ന് ഒഴിവാകാനുള്ള വഴി. കണ്ടുപിടിച്ച മാർഗം, തങ്ങൾക്കെതിരെ ശബ്ദിച്ച പെൺകുട്ടിയെ തന്നെ ഇല്ലാതാക്കാൻ

കേസിലെ പ്രധാനപ്രതി ആദ്യം അറസ്റ്റിലായിരുന്നു. ഇയാൾക്ക് കഴിഞ്ഞ ആഴ്ച ജാമ്യം കിട്ടി. മാർച്ചിൽ തന്നെ ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയെ പിടികൂടാൻ പൊലീസിന് ആയില്ലെന്നു മാത്രമല്ല, മുൻകൂർ ജാമ്യം നേടുന്നതു തടഞ്ഞതുമില്ല.

എന്നാൽ, ഒളിവിലായ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും തിരച്ചിൽ നോട്ടിസ് പതിക്കുന്നതും അടക്കം നടപടി സ്വീകരിച്ചുവെന്നാണ് പൊലീസ് വാദം. നീതിന്യായ സംവിധാനത്തിലെ പ്രശ്നമാണിതെന്നുമാണു ഡിജിപി ഒ.പി. സിങ്ങിന്റെ പ്രതികരണം.

 

 

Advertisment