Advertisment

ഉന്നാവോയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

New Update

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Advertisment

publive-image

ബലാത്സംഗക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതുവരേയുള്ള എല്ലാ സംഭവങ്ങളുടെയും റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തേടിയിരിക്കുകയാണ്.

കൂടാതെ, പെണ്‍കുട്ടിയുടെ സുരക്ഷാ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ സംസ്ഥാന പോലീസ് മേധാവി ഒ.പി സിംഗിനോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്‌.

അതേസമയം, ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കാന്‍ തീരുമാനമായി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തും. കൂടാതെ, പെണ്‍കുട്ടിയുടെ ചികിത്സയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.

unnavo case
Advertisment