Advertisment

രാജ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത വീണ്ടും ; ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സംഘം ചേർന്ന് ജീവനോടെ കത്തിച്ചു

New Update

ലക്‌നൗ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സംഘം ചേർന്ന് ജീവനോടെ കത്തിച്ചു . 2018ൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ അതേ സംഘം തന്നെയാണ് വീണ്ടും പെൺകുട്ടിയെ അക്രമിച്ചതെന്നാണ് കരുതപ്പെടുന്നത്.

Advertisment

publive-image

പെൺകുട്ടി താമസിക്കുന്ന ഗ്രാമത്തിനു പുറത്തേക്ക് അവളെ വിളിച്ചുകൊണ്ടുവന്ന ശേഷമാണ് സംഘം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുന്നതും തീകൊളുത്തുന്നതും. അധികം താമസിയാതെ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നിലവിൽ പെൺകുട്ടി ലക്‌നൗവിലെ ട്രോമ സെന്ററിൽ ചികിത്സയിലാണ്. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന വിവരമാണ് ലഭിക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് പേരാണ് 23 വയസുള്ള പെൺകുട്ടിയെ തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തന്റെ ജീവന് നേരെ ഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ പെൺകുട്ടി പൊലീസിനോട് പരാതിപ്പെട്ടിരുന്നു.

Advertisment