Advertisment

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു; മരിച്ചത് പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍

New Update

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്.

Advertisment

publive-image

രാവിലെ 6.30 ഓടെയാണ് സംഭവം. സ്‌കൂള്‍ ബസില്‍ ഇരുപത്തഞ്ചോളം കുട്ടികള്‍ ഉണ്ടെന്നാണ് വിവരം. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. ട്രെയിന്‍ പോകുമ്പോള്‍ ലെവല്‍ ക്രോസിലെ ഗേറ്റുകള്‍ അടച്ചിരുന്നില്ലെന്ന് അഡീഷണല്‍ എസ്പി അറിയിച്ചു.

publive-image

Advertisment