Advertisment

ഒന്നര വയസ്സ് മാത്രം പ്രായമായ നൈജീരിയൻ സയാമീസിനെ വേർപ്പെടുത്തൽ സൗദിയിൽ ആരംഭിച്ചു; ശസ്ത്രക്രിയ പതിന്നാല് മണിക്കൂറെടുത്ത്

New Update

publive-image

Advertisment

ജിദ്ദ: നൈജീരിയയിൽ നിന്നുള്ള ഹസാന, ഹസീന എന്നീ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സങ്കീർണമായ ശസ്ത്രക്രിയ റിയാദിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. സൗദി റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയയിൽ ലോകത്തിൽ തന്നെ അദ്വിതീയനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഹയുടെ നേതൃത്വത്തിൽ 35 അംഗ മെഡിക്കൽ, സർജിക്കൽ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കാളികളാവുന്നത്.

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയക്ക് 14 മണിക്കൂർ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അബ്ദുല്ല അൽ റബീഅ വിശദീകരിച്ചു. കഴിഞ്ഞ വര്ഷം ജനുവരി 12ന് നൈജീരിയയിലെ കടുന നഗരത്തിൽ പിറന്ന ഇരട്ടകളാണ് ഹസീനയും ഹസാനയും. ഉദരം, ഇടുപ്പ്, കരൾ, കുടൽ, മൂത്രം - പ്രത്യുൽപാദന വ്യവസ്ഥ, പെൽവിക് അസ്ഥികൾ എന്നിവയെല്ലാം ഇരു കുഞ്ഞുങ്ങളും പങ്കിടുന്ന അവസ്ഥയാണ് നിലവിൽ. റിയാദിലെ സൗദി നേഷണൽ ഗാർഡ്‌സ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ വെച്ചാണ് അതിസങ്കീർണമായ സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ.

publive-image

സൗദിയിൽ മുപ്പത്തി മൂന്ന് വർഷങ്ങളിലായി നടന്നത് 130 സയാമീസ് ശാസ്ത്രിയായാണ്. 23 രാജ്യങ്ങളിൽ നിന്നുള്ള സയാമീസുകളെയാണ് ഇതിലൂടെ വേർപ്പെടുത്തലിന് വിധേയമാക്കിയത്. സൗദി ഭരണകൂടത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം സയാമീസുകളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യാറ്. ഈ കാരുണ്യ മനസ്ഥിതിയ്ക്ക് കുഞ്ഞുങ്ങളുടെ പിതാവ് ഉമർ റയാനോ ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ, ഡോ. അബ്ദുല്ല അൽറബീഅ, അദ്ദേഹത്തിന്റെ സംഘങ്ങൾ, സൗദി ഭരണകൂടം എന്നിവരോട് നന്ദി പറഞ്ഞു.

Advertisment