Advertisment

നിയമവിരുദ്ധമായ പരിശോധനകളാണ് സ്വർണാഭരണശാലകളിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തുന്നത്: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: നിയമവിരുദ്ധമായ പരിശോധനകളാണ് സ്വർണാഭരണശാലകളിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

1000 കോടിയുടെ നികുതിവെട്ടിപ്പെന്നത് ഊതിവീർപ്പിക്കപ്പെട്ട കണക്കാണ്. ചെറുകിട, ഇടത്തരം ജ്വല്ലറികളിൽ മാത്രമാണ് കഴിഞ്ഞ ദിവസം ഇവര്‍ റെയ്ഡ് നടത്തിയിട്ടുള്ളത്. സ്വർണ്ണ വ്യാപാരികളെ നിരന്തരം അപമാനിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

വിമാനത്താവളങ്ങൾ വഴി വരുന്ന കള്ളക്കടത്ത് സ്വർണത്തെക്കുറിച്ച് ഒരു തരത്തിലും അന്വേഷിക്കാറില്ല. സ്വർണ്ണ വ്യാപാര മേഖലയെ മാത്രം തിരഞ്ഞുപിടിച്ചാണ് പരിശോധനകൾ നടത്തുന്നത്.ജിഎസ്‌ടി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളിൽ ഡിപ്പാർട്ട്മെൻറ് ബോർഡ് വക്കുന്നില്ല.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമായി കടയുടമകളോടും, ജീവനക്കാരോടും പെരുമാറുന്നു. സിസിടിവി ദൃശ്യങ്ങൾ റെക്കാര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. പോലീസ് മുറ സ്വീകരിക്കുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.

പ്രത്യേക വാറന്റില്ലാതെ വീട് പരിശോധിക്കാനുള്ള അവകാശം ജി എസ് ടി ഉദ്യോഗസ്ഥർക്കില്ല. അഞ്ചുമണിക്ക് ശേഷം വാറന്റ് ഉണ്ടങ്കിൽ പോലും വീടുകളിൽ കയറാൻ അധികാരമില്ല. കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്നു. ചോദ്യം ചെയ്യലിനിടെ അവരുടെ ബോധം നഷ്ടപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല.

തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അവർ നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എന്ന പേരിൽ കാർ ഡ്രൈവർമാർ പോലും കടയുടമയെയും ജീവനക്കാരെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സുതാര്യതയില്ലാത്ത പരിശോധനകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നു.ജിഎസ്‌ടി ഉദ്യോഗസ്ഥർ പോലീസ് മുറ സ്വീകരിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) നേതൃത്വത്തിലുള്ള ലാഭം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭം കൺവിനർ സഹിൽ മെഹ്റ, എകെജിഎസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു മാധവ്, ജയിംസ് ജോസ്, ബാബുക്ക, എൽ. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു.

Advertisment