Advertisment

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി

New Update

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സ്ഥലങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

Advertisment

publive-image

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്പന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലയിരുത്തലില്‍ സോണ്‍പഹാദിയില്‍ 2700 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കണക്കാക്കുന്നു. ഹാര്‍ഡിയില്‍ 650 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ജില്ലാ മൈനിങ് ഓഫീസര്‍ കെകെ റായ് എഎന്‍ഐയോട് പറഞ്ഞു.

ഖനനത്തിനായി ഈ നിക്ഷേപങ്ങള്‍ സര്‍വേ പൂര്‍ത്തിയായ ശേഷം പാട്ടത്തിന് കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

uthrapredesh gold
Advertisment