Advertisment

വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ് സർക്കാർ; സംസ്ഥാനത്തെ 22 ലക്ഷത്തോളം ആളുകൾക്കാണ് ഇന്ന് വാക്‌സിൻ നൽകിയത്

New Update

publive-image

Advertisment

ലക്‌നൗ : വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ 22 ലക്ഷത്തോളം ആളുകൾക്കാണ് ഇന്ന് വാക്‌സിൻ നൽകിയത്. ഇതോടെ രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വാക്‌സിൻ വിതരണം ചെയ്ത സംസ്ഥാനം എന്ന റെക്കോർഡ് നേട്ടം ഉത്തർപ്രദേശ് കൈവരിച്ചു.

ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്തു എന്ന റെക്കോർഡ് നേട്ടവും ഉത്തർപ്രദേശിന് ലഭിച്ചു. അഞ്ച് കോടിയിലധികം ജനങ്ങൾക്കാണ് ഉത്തർപ്രദേശിൽ വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യുപിക്ക് തൊട്ടുപിന്നിലാണ് ഉള്ളത്.

പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിലൂടെ ഒരു ദിവസം 20 ലക്ഷം ഡോസുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് യുപി സർക്കാർ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 12,000 ത്തിൽ അധികം വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. ജൂൺ മാസത്തിൽ 1 കോടി ആളുകൾക്ക് വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനം യുപി സർക്കാർ നേരത്തെ നടപ്പിലാക്കിയിരുന്നു.

NEWS
Advertisment