Advertisment

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍; ബിജെപി എംപിയായ അച്ഛനെതിരെ മത്സരിച്ചേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്ന് അച്ഛനെതിരെ മത്സരിക്കാനൊരുങ്ങുന്നു.

Advertisment

publive-image

മനീഷ് അച്ഛന്റെ മണ്ഡലമായ പൗരിയില്‍ മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വച്ച് മനീഷ് അംഗത്വം സ്വീകരിക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി നിലവില്‍ ബിജെപിയുടെ പൗരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

Advertisment