Advertisment

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വർഷത്തെ ഇരുപത്തിയാറു കോടി അൻപത്തിനാലുലക്ഷത്തി ഇരുപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി എട്ട് രൂപ വരവും ഇരുപത്തിയഞ്ച് കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുനൂറ്റി മുപ്പത്തിമൂന്ന് രൂപചെലവും എൺപതു ലക്ഷത്തി രണ്ടായിരത്തി നാനൂറ്റി അറുപത്തി അഞ്ച് രൂപ നീക്കി ബാക്കിയുള്ള ബഡ്ജറ്റ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അവതരിപ്പിച്ചു.

പ്രസിഡൻ്റ് ബൈജു ജോൺ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ അമ്പത്തിയൊന്ന് ശതമാനം ഓഹരിയോടുകൂടി ഫാർമർ കോപ്പറേറ്റിവ് കമ്പിനി, വെൽക്കം ടൂ സയൻസ് സിറ്റി, ജോസഫ് ചാഴികാടൻ സ്മാരക ഓപ്പൺ സ്റ്റേജ് ഉൾപ്പെടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ബഡ്ജറ്റാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ ബഡ്ജറ്റ് അവതരണത്തിൽ സന്നിഹിതരായിരുന്നു

 

uzhavoor news
Advertisment