Advertisment

വി സ്റ്റാര്‍ ബ്രാന്‍ഡ് അംബാസഡറായി ശിഖര്‍ ധവാന്‍

New Update

publive-image

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാതാക്കളായ വി സ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. വി സ്റ്റാറിന്റെ യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. വി സ്റ്റാറിന്റെ മെന്‍സ് വെയര്‍ ഫാഷന്‍ ശ്രേണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധവാനെ നിയോഗിച്ചിരിക്കുന്നത്.

ഈ സീസണിൽ വി-സ്‌റ്റാറിന്റെ മെൻസ്‌വെയർ ഫാഷൻ ശ്രേണികളുടെ പ്രചാരണ പ്രവർത്തനത്തിൽ ധവാൻ ഭാഗമായിരിക്കും. മികവുറ്റ ഓപ്പണിംഗ് ബാറ്റിംഗ് പ്രകടനവുമായി ലോകമെങ്ങും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ധവാന്റെ സാന്നിദ്ധ്യം മികവും പുതുമകളും തേടിയുള്ള വി-സ്‌റ്റാറിന്റെ പ്രയാണത്തിന് കരുത്താകുമെന്ന് വി-സ്‌റ്റാർ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

Advertisment