Advertisment

‘വായു’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ് ; അടുത്ത 24 മണിക്കൂറിനുള്ളിൽ വായൂ ഗുജറാത്ത് തീരം തൊടും

New Update

അഹമ്മദാബാദ് : ദുർബലമായ ‘വായു’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Advertisment

publive-image

അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ശാന്തമായെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് എത്തിയത്.

ഗുജറാത്ത് തീരത്ത് ഇന്ന് അർധരാത്രിയോടെ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലമായി വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര – കച്ച് മേഖലകളിൽ ഇന്നും നാളെയും വ്യാപകമായ മഴ ഉണ്ടാകും.

Advertisment