Advertisment

താമസ രേഖകളില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണമൊരുക്കി കേന്ദ്ര സർക്കാർ

New Update

publive-image

ന്യൂഡൽഹി: താമസ രേഖകളില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി കേന്ദ്ര സർക്കാർ. ഫോൺ നമ്പർ, വിലാസം എന്നിവ വാക്‌സിൻ സ്വീകരിക്കാൻ വേണ്ട. എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. നിര്‍ദ്ദിഷ്ട ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്നോ മൊബൈല്‍ ഫോണ്‍ സ്വന്തമോ ഇല്ലാത്തവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ ഓണ്‍ സൈറ്റ് രജിസ്ട്രേഷന്‍ ഉണ്ട്. വാക്‌സിൻ സ്വീകരിക്കുന്നയാൾ അടിസ്ഥാന വിവരങ്ങൾ നൽകുന്ന പ്രകാരം, വാക്‌സിൻ നൽകുന്നയാൾ വാക്‌സിന് വേണ്ടിയും വാക്‌സിൻ സർട്ടിഫിക്കറ്റിന് വേണ്ടിയുമുള്ള വിവരങ്ങൾ ഓൺസൈറ്റ് രജിസ്ട്രേഷനിൽ രേഖപ്പെടുത്തും.

Advertisment