Advertisment

മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ അടുപ്പക്കാരും വിവിധ ആശുപത്രികളില്‍ നിന്ന് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രര്‍ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയും ഒക്കെയാണ് ഇവര്‍ വാക്സിന്‍ സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പലരും ശരീരത്തിലെ ആന്‍റി ബോഡി നില പരിശോധിച്ച ശേഷമാണ് വാക്സിന്‍ മൂന്നാം ഡോസ് എടുക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനകം കൊവിഡ് വാക്സിനേഷന്‍ പൂര്‍‍ത്തീകരണത്തിലേക്ക് എത്തിയ പല രാജ്യങ്ങളും മൂന്നാം ഡോസ് അഥവ 'ബൂസ്റ്റര്‍ ഡോസ്' നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലർ രഹസ്യമായി വാക്സിന്‍ സ്വീകരിക്കുന്നത്.

Advertisment