Advertisment

ധാര്‍മികതയും രാജ്യതന്ത്രജ്​ഞതയുമുള്ള നേതാവിനെ ബഹുമാനിക്കണം... അവഗണിക്കുകയല്ല വേണ്ടത്​.... അവര്‍ കൊഴിഞ്ഞുപോകാന്‍ നാം അനുവദിക്കരുത്​.... മുതിര്‍ന്ന നേതാക്കളുടെ സീനിയോറിറ്റിക്കും ഉപദേശത്തിനും ഒരു വിലയും കാണുന്നില്ലെന്നത്​ അപമാനകരമാണ്​..... നല്ല പ്രതിപക്ഷ നേതാവ്​ എന്ന നിലയില്‍ എന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നു.....സ്വന്തം പാര്‍ട്ടി തന്നെ അദ്വാനിയെ മറന്നുവെന്നത്​​ ദുഃഖകരമെന്ന് റോബര്‍ട്ട്​ വാദ്ര

New Update

ന്യൂഡ​ല്‍​ഹി: ലോക്​സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ്​ നല്‍കാത്തതിനെതിരെ എല്‍.കെ അദ്വാനി ആദ്യമായി പ്രതികരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്​ പിന്തുണയുമായി ബിസിനസുകാരനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്​ വാദ്ര. പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്വാനി.

Advertisment

publive-image

പാര്‍ട്ടി അദ്ദേഹത്തെ കാലങ്ങളായി അവഗണിക്കുകയും മറക്കുകയും ചെയ്​തുവെന്ന്​ വാദ്ര കുറ്റപ്പെടുത്തി.

'ധാര്‍മികതയും രാജ്യതന്ത്രജ്​ഞതയുമുള്ള നേതാവിനെ ബഹുമാനിക്കണം, അവഗണിക്കുകയല്ല വേണ്ടത്​. അവര്‍ കൊഴിഞ്ഞുപോകാന്‍ നാം അനുവദിക്കരുത്​. മുതിര്‍ന്ന നേതാക്കളുടെ സീനിയോറിറ്റിക്കും ഉപദേശത്തിനും ഒരു വിലയും കാണുന്നില്ലെന്നത്​ അപമാനകരമാണ്​.

നല്ല പ്രതിപക്ഷ നേതാവ്​ എന്ന നിലയില്‍ എന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നു. സ്വന്തം പാര്‍ട്ടി തന്നെ അദ്ദേഹത്തെ മറന്നുവെന്നത്​​ ദുഃഖകരമാണ്.'​ -വാദ്ര ട്വീറ്റ്​ ചെയ്​തു.

 

Advertisment