Advertisment

വൈസ്‌മെൻ ക്ലബ്ബിന്റെ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ വർണാഭമായി

New Update
ന്യൂയോർക്:നോർത്ത് അമേരിക്കയിലെ വൈസ്‌മെൻ ഇന്റർനാഷണൽ, നോർത്ത് അറ്റ്ലാന്റിക് റീജിയൻ ക്രിസ്മസ് നവ വത്സരാഘോഷങ്ങൾ ന്യൂയോർക്കിലെ  രാജധാനി ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് ആഘോഷിക്കപ്പെട്ടു.
publive-image
റീജിയനിലുള്ള ലോങ്ങ് ഐലൻഡ് , ഫ്ലോറൽ പാർക്ക് , വെസ്റ്റ്ചെസ്റ്റർ, ന്യൂജേഴ്‌സി , ജാക്‌സൺ ഹെയിറ്സ് തുടങ്ങിയ ക്ലബ്ബ്കൾ സംയുക്തമായിട്ടാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ക്ലബ്ബ് പ്രെസിഡെന്റ്മാരായ  വര്ഗീസ് ഗീവർഗീസ് , ചെറിയാൻ ജോർജ് , ഷോളി കുമ്പുളുവേലി, ഡാനിയേൽ മോഹൻ , സുഗൻ ജോസഫ് തുടങ്ങിയവർ ഘോഷയാത്രക്ക്‌ നേതൃത്വം നൽകി.
ഇന്റർനാഷണൽ ക്ലബ്ബിന്റെ ഔപചാരിയുമായ ചടങ്ങുകൾക്ക്  മുൻ റീജിയണൽ ഡയറക്ടർ മാത്യു ചാമക്കാലയും, യു.എസ് ഏരിയ ഡയറക്ടർ എലെക്ട് ഷാജു സാമും നേതൃത്വം നൽകി. ശാന്തി പകരുന്ന ക്രിസ്മസ് മറ്റുള്ളവർക്ക് സ്നേഹം പകുരുന്ന നിമിഷങ്ങൾ ആകട്ടെ എന്ന് യോഗം ഉത്‌ഘാടനം നിർവഹിച്ചുകൊണ്ടു റോക്‌ലാൻഡ് കൗണ്ടി ലെജിസ്‌റ്റേറ്റർ ഡോ . ആനി പോൾ പറഞ്ഞു.
സന്തോഷമായിരിക്കാൻ എളുപ്പമാണ് എന്നാൽ എളിമയായിരിക്കാൻ പ്രയാസമുള്ള കാര്യമാണ്. എന്തൊക്കെ പുതിയ തരം ചിന്തകൾ ഉണ്ടായിരുന്നാലും ദരിദ്രരിലെ ദരിദ്രർ ഇന്നും അങ്ങനെതന്നെ നിലനിൽക്കുന്നു എന്നത് ഒരു വിരോധാഭാസം ആണെന്ന് മുഖ്യ സന്ദേശം നൽകികൊണ്ട് സന്തോഷ് പാലാ പറഞ്ഞു.
publive-image
സമുദ്രത്തിനിൽ ഇറങ്ങാതെ അത് മുറിച്ചു കടക്കാൻ സാധിക്കില്ല. തീരത്തു നിന്ന് വിലയിരുത്തുന്നതിന് പകരം അതിലേക്കിറങ്ങാനുള്ള ആർജ്ജവമാണ് ഉണ്ടാകേണ്ടത്.  പുതിയ അതിരുകൾ ഉയരുമ്പോൾ ഓരോരുത്തരും അവരുടെ ദേശസ്നേഹം പുറത്തുകാട്ടാൻ നിര്ബന്ധിക്കപ്പെടുന്നത് കാലത്തിന്റെ ഒരു വിലാപമായി മാറുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബുള്ളറ്റിൻ എഡിറ്റർ  ജോസഫ് മാത്യൂസ് പുറത്തിറക്കിയ ബുള്ളറ്റിൻ യോഗത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ക്ലബ്ബ്കൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് ജേക്കബ് വര്ഗീസ് നേതൃത്വം നൽകി.
റീജിയണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല സ്വാഗതം ചെയ്തു, ഇന്റർനാഷണൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ കോര്സൺ വര്ഗീസ് കൃതജത നേർന്നു. റീജിയണൽ സെക്രട്ടറി ഡോ . അലക്സ് മാത്യു പരിപാടികൾ നിയന്ത്രിച്ചു.
vaismen club
Advertisment