Advertisment

വനിതാവേദി കുവൈറ്റ് നീലാംബരി 2019' ഫെബ്രുവരി 1ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സാംസ്കാരിക സംഘടനയായ വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ "നീലാംബരി 2019" മെഗാപരിപാടി സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 1ന്, അബ്ബാസിയ നോട്ടിങ്ഹാം ഇംഗ്ലീഷ്‌ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചലചിത്രപിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപാരേവതിയുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ പരിപാടിയുടെ ഭാഗമായി നടക്കും.

Advertisment

publive-image

വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്. തിരുവാതിരക്കളി മത്സരവും, "സ്ത്രീശാക്തീകരണം" എന്ന വിഷയത്തെ ആസ്പദമാക്കി, കുവൈത്തിലെ ഡാൻസ്‌ സ്കൂളുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ നൃത്തമൽസരവും മെഗാപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന തുക സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വനിതാവേദി വിനിയോഗിച്ച്‌ വരുന്നത്‌‌. അട്ടപ്പാടി ആദിവാസി ഊരിൽ കുടിവെള്ള പദ്ധതി, തിരുവനന്തപുരം ജില്ലയിൽ SAT ആശുപത്രിയിൽ ഒബ്സർവ്വേഷൻ വാർഡ്‌, കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള Institute of Child Health ൽ കുട്ടികൾക്കായ്‌ ഓ.പി, സുനാമി ബാധിത പ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം, നിർദ്ധനരായ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ മുൻപ് വനിതാവേദി കുവൈറ്റ്‌ ഏറ്റെടുത്ത്‌ നടത്തിയിട്ടുണ്ട്‌.

നൃത്തമൽസരത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മൽസരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്‌ 51317366,65580278,66617454 എന്നീ നമ്പറുകളിൽ ബന്ധപ്പെടവുന്നതാണു.

kuwait
Advertisment