Advertisment

കുഞ്ഞുങ്ങൾ ദീർഘനേരം മൊബൈലുമായി സമ്പർക്കം പുലർത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം: ചെറിയ ക്ലാസുകളിലെ കുട്ടികളെ ഓൺലൈൻ പഠനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് പുതുക്കുളങ്ങര

New Update

കുവൈത്ത് സിറ്റി: കൊവി‍ഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി കുവൈത്തിലെ വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകൾ നടത്തുന്ന ഓൺ‌ലൈൻ ക്ലാസുകളിൽനിന്ന് താഴ്ന്ന ക്ലാസുകളിലെ കുട്ടികളെ ഒഴിവാക്കണമെന്ന് ഒഐസിസി കുവൈത്ത് ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര. ഇക്കാര്യത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് വർഗീസ് പുതുക്കുളങ്ങര ആവശ്യപ്പെട്ടു.

Advertisment

publive-image

കുഞ്ഞുങ്ങൾ ദീർഘനേരം മൊബൈലുമായി സമ്പർക്കം പുലർത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ചെറിയ ക്ലാസുകൾക്കുള്ള ഓൺ‌ലൈൻ അധ്യാപനമെങ്കിലും ഒഴിവാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിൽ ഓൺ‌ലൈൻ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പ്രവാസികൾ നാട്ടിലെത്തിയാൽ വിമാനത്താവളങ്ങളിൽനിന്ന് നോർക്കയുടെ മേൽനോട്ടത്തിൽ നേരിട്ട് വീടുകളിൽ എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തണം. നാട്ടിലെത്തുന്നവരുടെ വീടുകളിലേക്കുള്ള വഴിമധ്യേയുണ്ടാകാനിടയുള്ള സമ്പർക്കങ്ങൾ ഒഴിവാക്കാൻ അത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈത്തിൽനിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സർക്കാർ വഹിക്കുമെന്നറിയിച്ചിട്ടും വിമാന സർവീസിന് അനുമതി നൽകാത്തത് പ്രതിഷേധാർഹമാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതരുടെ ഷെൽട്ടറിൽ കഴിയുന്ന 4000 ഓളം ആളുകളുടെ ആരോഗ്യസുരക്ഷക്കായി ഇടപെടലുണ്ടാകണമെന്നും വർഗീസ് പുതുക്കുളങ്ങര ആവശ്യപ്പെട്ടു.

Advertisment