ഫഹദ് ഫാസില്‍ ചിത്രം വരത്തന്റെ പുതിയ പോസ്റ്റര്‍

ഫിലിം ഡസ്ക്
Friday, September 7, 2018

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ ലക്ഷ്മിയാണ് പോസ്റ്ററിലുള്ളത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ വലിയ പ്രതീക്ഷയാണ്പ്രേക്ഷകരിലുണര്‍ത്തിയിരിക്കുന്നത്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമല്‍നീരദ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. സംഗീതം സുഷിന്‍ ശ്യാം.

×