Advertisment

വീരമൃത്യുവരിച്ച വസന്തകുമാറിന്റെ ഭൗതികദേഹം ജന്മനാട് ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു.

Advertisment

publive-image

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്​ ഭൗതികദേഹം കൊണ്ടുവന്നത്​. മുഖ്യമന്ത്രിക്ക്​ വേണ്ടി മന്ത്രി ഇ.പി ജയരാജന്‍, ഗവര്‍ണര്‍ക്ക്​ വേണ്ടി മലപ്പുറം കലക്​ടര്‍, കേന്ദ്ര സര്‍ക്കാറിന്​ വേണ്ടി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്​ കണ്ണന്താനം എന്നിവരുടെ നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി.

കൂടാതെ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു​. മൃതദേഹം ഉടന്‍ തന്നെ റോഡുമാര്‍ഗം വയനാട്ടിലേക്ക്​ കൊണ്ടുപോകും. ല​ക്കി​ടി ഗ​വ. എ​ല്‍.​പി സ്കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന്‌ ​വ​ച്ച​ശേ​ഷം വീട്ടിലേക്ക്​ മാറ്റും. തുടര്‍ന്ന്​ തൃ​ക്കൈ​പ​റ്റ മു​ക്കം​കു​ന്ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ഥാ​ന, സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

Advertisment