Advertisment

" കുടുംബ ഭദ്രത തകർക്കുന്ന സാമൂഹ്യ വിപത്തുകൾക്കെതിരെ ഒരുമിച്ചു പോരാടണം": വി ഡി സതീശൻ; സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുടുംബ കാമ്പയിൻ തുടങ്ങി

author-image
ഗള്‍ഫ് ഡസ്ക്
New Update

ജിദ്ദ: ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷമാണ് സുരക്ഷിതമായ സമൂഹ നിർമ്മിതിക്കുള്ള പോംവഴിയെന്നും, കുടുംബ ഭദ്രത തകർക്കുന്ന സാമൂഹ്യ വിപത്തുകൾക്കെതിരെ ഒരുമിച്ചു കൈകോർക്കേണ്ട സമയമാണിതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. '

Advertisment

publive-image

ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ഉദ്‌ഘാടനത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശാസ്ത്ര സാങ്കേതിക രംഗത്ത് അത്ഭുതകരമായ വളർച്ച കൈവരിച്ച മനുഷ്യന് സ്വഭവങ്ങളിൽ സ്നേഹവും സമാധാനവും ആത്മനിർവൃതിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, കുടുംബ സങ്കീര്ണതകളിൽ നിന്നുള്ള ഒളിച്ചോട്ടവും ഒറ്റപ്പെടലും മനുഷ്യനെ ആത്മഹത്യകളിലേക്കും ലഹരി ഉപയോഗത്തിലേക്കുമാണെത്തിക്കുന്നതെന്നും കേരളം ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ . ജമാലുദ്ദീൻ ഫാറൂഖി പറഞ്ഞു.

കുടുംബ സുരക്ഷിതത്വത്തിനും സാമൂഹ്യ ഭദ്രതക്കും ദൈവിക അതിർവരമ്പുകളിൽ സൂക്ഷ്മത പുലർത്തി സമ്പൂർണ്ണ മതാധിഷ്ഠിത-ധർമ്മ വിധേയമായി സ്വന്തത്തെ പാകപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ കെ ജെ യു സംസ്ഥാന ട്രഷറർ സി. എം .മൗലവി ആലുവ പ്രമേയ വിശദീകരണം നടത്തി. ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു.

കെ എൻ എം സംസ്ഥാന സെക്രട്ടറി എം . അഹമ്മദ് കുട്ടിമദനി, ജി സി സി ഇസ്ലാഹീ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ. എൻ . സുലൈമാൻ മദനി, എം . ജി എം . സൗദി സെക്രട്ടറി ഹുസ്ന ഷിറിൻ , ഫോക്കസ് സൗദി സി ഇ ഒ ഷബീർ വെള്ളേടത്ത് , ടാലൻ്റ് ടീൻസ് സൗദി പ്രതിനിധി ഹാനി ഹബീബ് തുടങ്ങിയവർ ആശംസകൾ നേർന്നു.

സയാൻ അൻസാരി നിർവഹിച്ച ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഹസ്കർ ബുറൈദ സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.

vd satheesan
Advertisment