Advertisment

ആൾ ഇന്ത്യ വീരശൈവ സഭ കലക്ട്രേറ്റ് ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വീരശൈവ വിഭാഗമായ'ചെട്ടി;ചെട്ടിയാർ ,കുരുക്കൾ, ഗുരുക്കൾ എന്നീ വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പിന്നോക്ക വികസന വകുപ്പ് റവന്യൂ വകുപ്പിന് നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ വീരശൈവ സഭ കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.

Advertisment

publive-image

സംസ്ഥാന ജനറൽ സെകട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് സുബ്രമണ്യൻ വല്ലങ്കി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് സി.മുരുകൻ മുഖ്യപ്രഭാഷണം നടത്തി.കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി പാലക്കാട്, മലപ്പുറം തുടങ്ങിയ വടക്കൻ ജില്ലകളിൽ വീരശൈവ മേൽ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണെന്നും നിരവധി തവണ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകുകയും പിന്നോക്ക ക്ഷേമസമിതി ആനുകൂല്ലങ്ങൾ നൽകാൻ ഉത്തരവായിട്ടും നാളിതുവരെ ജാതി സർട്ടിഫിക്കറ്റും ഒ ബി.സി.സംവരണവും ലഭിച്ചില്ലെന് സമരക്കാർ ആരോപിച്ചു.

ഉടൻ തന്നെ പിന്നോക്ക വികസന വകുപ്പിൻ്റെ ഉത്തരവ് നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.കുട്ടൻ കണ്ണാടി, സുബ്രമണ്യൻ വല്ലങ്കി,സുജിത്ത് കാവശ്ശേരി, മണികണ്ഠൻ, രമേശ് ബാബു കഞ്ചിക്കോട്, മണികഞ്ചിക്കോട്, സോമൻ തിരുനെല്ലായ്, വിഷ്ണു നെല്ലായ, രവി മുടപ്പല്ലൂർ, അരുൺ പോഴത്ത്, നിഷ, ലതിക, മല്ലിക ആണ്ടിമഠo, കറുപ്പൻ, ശിവശങ്കരൻ ആറാണി - എന്നിവർ പ്രസംഗിച്ചു.

VEERASHAVA SABA
Advertisment