Advertisment

വേലൂർ ഒരുമ കുവൈറ്റ് 14-മത് വാർഷികം ആഘോഷിച്ചു

New Update

തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ "വേലൂർ ഒരുമ യുടെ" 14- മത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്-4 ൽ ഉള്ള കാപ്സി ഹാളിൽ വെച്ചു ഏപ്രിൽ 20 തിയ്യതി വെള്ളിയാഴ്ച വൈകീട്ട് നടന്നു.

Advertisment

publive-image

സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടന സെക്രട്ടറി ജോഫ്രി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ സൗജന്യ ഇൻഷുറൻസ് കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു.

publive-image

അംഗങ്ങളും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾ അവതരിപ്പിക്കുകയും, അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘടനയുടെ സ്ഥാപക പ്രസിഡണ്ടു കൂടിയായ ലോകകേരള സഭാംഗംബാബു ഫ്രാൻസീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജോ: സെക്രട്ടറി ടോമി വി.പി., ഓർഗനൈസർ പിയൂസ് സി.പി. എന്നിവർ ആശംസകളും , ട്രഷറർ ശുഭ കെ സുബ്രൻ നന്ദിയും പറഞ്ഞു .

Advertisment