Advertisment

മൂന്ന് പന്തില്‍ അതിര്‍ത്തികടന്നത് 16 റണ്‍സ്, രണ്ട് ക്യാച്ചുകള്‍ ; പൃഥ്വി ഷായെ ആലിംഗനം ചെയ്ത് രോഹിത് ശർമ്മ

New Update

Advertisment

വിജയ് ഹസാരെ ട്രോഫിയിലും കുഞ്ഞ് പൃഥ്വി ഷാ ബാറ്റുകൊണ്ട് വിസ്‌മയിപ്പിക്കുകയാണ്. സെമി ഫൈനലില്‍ ഹൈദരാബാദ് പേസര്‍ മുഹമ്മദ് സിറാജിനെതിരെ ഷാ . മൂന്ന് പന്തില്‍ അതിര്‍ത്തികടന്നത് 16 റണ്‍സ്. രണ്ട് ക്യാച്ചുകള്‍ ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ ശേഷമായിരുന്നു ഷാ ഷോ.

Prithvi Shaw's knock set up the victory for Mumbai over Hyderabad in Vijay Hazare Trophy semi-final. (PTI Photo)

മുംബൈ സ്‌കോര്‍ 55ല്‍ നില്‍ക്കെയാണ് ഷാ ആദ്യ പന്ത് അപ്പര്‍ കട്ടിലൂടെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്. തൊട്ടടുത്ത പന്തില്‍ സി‌ക്സും മൂന്നാം പന്തില്‍ ബൗണ്ടറിയും അടിച്ചു. ഈ ബൗണ്ടറിയോടെ ഷാ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഉടന്‍ രോഹിത് ശര്‍മ്മയെത്തി ഷായെ ആലിംഗനം ചെയ്ത് അഭിനന്ദിക്കുകയായിരുന്നു. 34 പന്തില്‍ നിന്നായിരുന്നു അര്‍ദ്ധ സെഞ്ചുറി.

Advertisment