Advertisment

മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ട് താരം

author-image
ഫിലിം ഡസ്ക്
New Update

ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ്  സൂചന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മുത്തയ്യക്ക് ഇപ്പോഴും ആരാധകരേറെയുണ്ട്.

Advertisment

publive-image

ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയിട്ടുണ്ട് . ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതടക്കം നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ്. തങ്ങളുടെ സ്വന്തം മുരളിയുടെ ജീവിതം സിനിയാക്കുന്നതില്‍ ആരാധകരും ആവേശത്തിലാണ്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. ലോകപ്രശസ്ത ക്രിക്കറ്ററായി വേഷമിടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

vijay sethupathi
Advertisment