Advertisment

ജീവിതത്തിന് വഴികാട്ടിയായി വിജയമന്ത്രങ്ങളെ സഹയാത്രികനാക്കുക - ശംസുദ്ധീന്‍ മാസ്റ്റര്‍

New Update

publive-image

Advertisment

ദോഹ: ജീവിതത്തിലെ വിഷമ ഘട്ടങ്ങളെ അതിജീവിക്കുവാനും ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുവാനും ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെ സഹയാത്രികനാക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശംസുദ്ധീന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ആര്‍ക്കും മാറി നില്‍ക്കാനാവില്ല. ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ധീരമായി മുന്നേറാന്‍ മനസിനെ പാകപ്പെടുത്തുകയുമാണ് വേണ്ടത്. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റായും സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തായും വിജയമന്ത്രങ്ങള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ജിംനേഷ്യത്തില്‍ പോയി വിയര്‍ത്തുകുളിക്കുമ്പോള്‍ നാം സന്തോഷിക്കുന്നതുപോലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ മനസിനെ പാകപ്പെടുത്തണം. നന്മ ചെയ്ത് ജീവിച്ചും സമൂഹത്തിന് സേവനം ചെയ്തുമാണ് ജീവിതം സാര്‍ഥകമാക്കേണ്ടത്. നന്നായി ജീവിക്കുകയെന്നതിനര്‍ഥം നന്നായി മരിക്കുവാന്‍ തയ്യാറാവുക എന്നുകൂടിയാണ്.

അനിശ്ചിതത്വങ്ങളുടെ നടുവിലാണ് ജീവിതത്തിന്റെ മനോഹാരിത കാണേണ്ടത്. നന്മയുടെ പാതയില്‍ ശുഭ ചിന്തയാല്‍ മനസിനെ നിറച്ച് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുവാന്‍ ഏറെ സഹായകമാണ് വിജയമന്ത്രങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.

പുതിയ തലമുറക്ക് ഏറ്റവും ഗുണകരമായ ഒരു സംരംഭമാണിത്. വെറും കയ്യോടെ വന്ന് വെറും കയ്യോടെ മടങ്ങേണ്ട നാം മറ്റുള്ളവര്‍ക്ക് എന്തു നല്‍കുന്നു എന്നതാണ് ജീവിതം സവിശേഷമാക്കുക. ഈയര്‍ഥത്തില്‍ മികച്ച ചിന്തകളും ആശയങ്ങളുമാണ് വിജയമന്ത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

doha news
Advertisment