Advertisment

വിനീത് ശ്രീനിവാസൻ പറയുന്നു;ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരന്‍

author-image
ഫിലിം ഡസ്ക്
New Update

Image result for vetrimaran

Advertisment

ധനുഷ് ചിത്രം വടചെന്നൈയ്ക്ക് തീയേറ്ററുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വെട്രിമാരന്റെയും ധനുഷിന്റെയും കരിയറിലെ മറ്റൊരു പൊന്‍തൂവലായിരിക്കും ഈ ചിത്രമെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. സിനിമാ രംഗത്തുള്ളവരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. വട ചെന്നൈ ഒരു അമൂല്യ ചിത്രമാണെന്നാണ് നടന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ രാജ്യത്ത് ഉള്ളവരില്‍ വച്ച് ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരനെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Image result for vineeth sreenivasan

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വട ചെന്നൈ. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.

ക്രൗചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര പ്രശംസ നേടിയെടുത്ത ചിത്രം തമിഴ് സിനിമയുടെ ഗോഡ് ഫാദര്‍ എന്ന വിശേഷണം ആണ് പ്രശസ്ത നിരൂപകരില്‍ നിന്ന് നേടി എടുത്തത്. എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവര്‍ നേതൃത്വം നല്‍കുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

Advertisment