Advertisment

ഏഴുവയസ്സുകാരന്റെ പിറന്നാള്‍ സന്ദേശം കണ്ട് കണ്ണീരണിഞ്ഞ് സമൂഹമാധ്യമങ്ങള്‍; പിറന്നാള്‍ സന്ദേശം മരിച്ചുപോയ പിതാവിന്

author-image
അനൂപ്. R
Updated On
New Update

ലണ്ടന്‍: ഏഴ് വയസ്സുകാരന്‍ മരിച്ച പോയ തന്റെ അച്ഛനയച്ച ആശംസ സന്ദേശം കണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ വിങ്ങിപ്പൊട്ടുന്നു. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകന്റെ ആശംസാ സന്ദേശം. താന്‍ എഴുതിയ സന്ദേശം പിതാവിന് അയക്കാമോ എന്ന ആവശ്യവുമായി ബ്രിട്ടീഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജെസ് കോപ്ലാന്‍ണ്ട് കത്തയച്ചത്. അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,നന്ദി. ഇതായിരുന്നു ജെസിന്റെ കുറിപ്പ്.

Advertisment

publive-image

രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അമ്മ ടെറി കോപ്ലാന്‍ണ്ടാണ് കമ്പനിയ്ക്ക് അയച്ചത്. എന്നാല്‍ അയച്ച കത്തിന് പ്രതീക്ഷിക്കാതെ മറുപടി ലഭിച്ചപ്പോള്‍ ടെറിക്ക് വിശ്വസിക്കാനായിരുന്നില്ല. റോയല്‍ മെയിലിന്റെ അസിസ്റ്റന്റ് ഓഫീസ് മാനേജരായ സീന്‍ മില്ലിഗന്റെതായിരുന്നു ആ മറുപടി. ജെസ് അയച്ച കത്ത് എത്തേണ്ട സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതായിരുന്നു മറുപടി.

ആകാശത്തെ നക്ഷത്രങ്ങളെയും മറ്റും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ വളരെയധികം കഷ്ടപ്പെട്ടുവെന്നും ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയല്‍ മെയിലിന്റെ ജോലിയെന്നും സീന്‍ മില്ലിഗന്റെ മറുപടിയില്‍ വിശദമാക്കുന്നു. മകന്റെ കത്തിനുള്ള മറുപടി വന്നുവെന്ന് പറഞ്ഞ് ടെറി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യം പങ്ക് വെച്ചത്.

viral letter
Advertisment