Advertisment

‘രാത്രി സ്ത്രീകളില്‍ നിന്നും പണം വാങ്ങാറില്ല; നിങ്ങളെ വീട്ടിലെത്തിക്കുകയാണ് മുഖ്യം’ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ  ഓട്ടോ ഡ്രൈവര്‍

New Update

publive-image

Advertisment

തന്നെ രാത്രിയില്‍ സുരക്ഷിതമായി വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നന്ദി അറിയിച്ച് നേഹാ ദാസ് എന്ന യുവതിയിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാത്രി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറാണ് പണം വേണ്ടായെന്ന് പറഞ്ഞതായും നേഹ എഴുതുന്നുണ്ട്. സ്ത്രീകള്‍ക്ക് സഹായം ചെയ്യുന്ന നല്ല മനുഷ്യരും കൂടി ഇവിടെയുണ്ടെന്നാണ് ഡല്‍ഹിയില്‍ നടന്ന ഈ സംഭവം പറയുന്നത്.

ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അര്‍ധരാത്രി ആയിരുന്നു. ഓട്ടോ കാത്ത് നില്‍ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ഓട്ടോ അതിലൂടെ വന്നത്. ചാര്‍ജ് എത്രയാണെന്ന് അന്വേഷിച്ചപ്പോള്‍ രാത്രി സ്ത്രീകളില്‍ നിന്നും പണം വാങ്ങാറില്ലെന്നും, നിങ്ങളെ വീട്ടിലെത്തിക്കുകയാണ് മുഖ്യമെന്നുമായിരുന്നു മറുപടി. ആദ്യം അവിശ്വസനീയമായി തോന്നി. എന്നാല്‍ അദ്ദേഹം സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ചു. ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി പണം വാങ്ങിയെങ്കിലും, രാത്രിയിലെ അധിക ചാര്‍ജോ താന്‍ അധികമായി നല്‍കാന്‍ ശ്രമിച്ച പണമോ വാങ്ങാന്‍ തയ്യാറായില്ലെന്നും നേഹ പറയുന്നു.

https://www.facebook.com/photo.php?fbid=1923315544410677&set=p.1923315544410677&type=3

പ്രവീണ്‍ രാജന്‍ എന്ന് പരിചയപ്പെടുത്തി ഓട്ടോ ഡ്രൈവറുടെ ഫോട്ടോയും നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ .

Advertisment