Advertisment

ആവേശം മൂത്തു തല കറക്കി ഡാൻസ് ചെയ്തു...അടി തെറ്റി ​ഗായിക താഴെ ...വീഡിയോ കാണാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പാര (ബ്രസീല്‍): സംഗീത പ്രേമികളെ ഏറെ ആവേശത്തിലാക്കുന്ന പരിപാടിയാണ് ഡി.ജെ ഡാന്‍സ്. എന്നാല്‍ പാട്ടു പാടുന്നതിനിടെ അടിതെറ്റി വീഴുന്ന ഗായികയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. തലമുടി തല കറക്കിയുള്ള പെര്‍ഫോമന്‍സിനിടെ സ്റ്റേജില്‍ ചുവട് പിഴച്ച ഗായിക വീഴുകയായിരുന്നു. ബ്രസീലിലെ പാരയില്‍ നടന്ന ലാംബാറ്റീരിയ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

Advertisment

publive-image

പ്രശസ്ത ഗായിക ഗാബി അമാരാന്‍ടോസിനാണ് പരിപാടിക്കിടെ സ്റ്റേജില്‍ വീണ് പരിക്കേറ്റത്. സ്റ്റേജിലുണ്ടായിരുന്ന ഡി.ജെ ഡെസ്കിലെ കമ്ബിയിലേക്കാണ് ഗായിക തലയിടിച്ച്‌ വീണത്. ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്ക് മുമ്ബില്‍ വീണ് പരിക്കേറ്റെങ്കിലും പരിപാടി നിര്‍ത്താന്‍ ഗായിക ഗാബി തയ്യാറായില്ല.

വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്നോബ്രഗയുടെ അവതരണത്തിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഗാബി. സ്റ്റേജില്‍ ചുടവ് പിഴച്ച്‌ വീഴുന്ന ദൃശ്യങ്ങള്‍ ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്രസീലില്‍ അറിയപ്പെടുന്ന ഗായിക കൂടിയാണ് നാല്‍പ്പത്തിയൊന്നുകാരിയായ ഗാബി അമാരാന്‍ടോസ്.

Advertisment