Advertisment

‘നാട്ടു നാട്ടു’ പാട്ടിന് ചുവടുവെച്ച് യുക്രൈൻ സൈനികർ; വൈറൽ വിഡിയോ

New Update

കീവ്: ഓസ്കാർ പുരസ്കാരം നേടിയ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവടുവെച്ച് വൈറലാവുകയാണ് രണ്ട് യുക്രൈൻ സൈനികർ. യുക്രെയ്ൻ സൈനികരുടെ പോരാട്ട വീര്യത്തിന്‍റെ അടയാളമായിട്ടാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റഷ്യയുമായുള്ള പോരാട്ടത്തിന് യുക്രെയ്ന് ആത്മവീര്യം പകരുന്ന രീതിയിലാണ് വിഡിയോയുടെ ചിത്രീകരണം.​

Advertisment

publive-image

ഗാനത്തിലെ വരികളിലും മാറ്റമുണ്ട്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തേക്കുറിച്ചും അതിനോടുള്ള ചെറുത്തുനിൽപ്പിനെക്കുറിച്ചുമാണ് ​ഗാനത്തിലൂടെ പറയുന്നത്. ഡ്രോൺ ഉപയോ​ഗിച്ച് യുദ്ധപരിശീലനം നടത്തുന്നതും ​ഗാനരം​ഗത്തിൽ വ്യക്തമാക്കുന്നുണ്ട്. യുക്രൈയ്ൻ രാഷ്ട്രീയക്കാരനായ ജെയ്ൻ ഫെഡറ്റോവയാണ് വിഡിയോ ആദ്യമായി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിനോടകം ആറു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.

 

രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മല്‍സരിച്ച് ചുവടുവച്ച ഈ ​ഗാനരം​ഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചത് യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലാണ്.

Advertisment